കുത്തുകുഴി വലിയപാറ കോളനിയില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം

Posted on: 08 Sep 2015



കോതമംഗലം: നഗരസഭയും ജല അതോറിട്ടിയും ചേര്‍ന്ന് കുത്തുകുഴി വലിയപാറ കോളനിയില്‍ പുതിയ കുടിവെള്ള പദ്ധതിക്ക് തുടക്കം
.പതിനഞ്ച് ലക്ഷം രൂപയാണ് നിര്‍മ്മാണച്ചെലവ്. 30000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് സ്ഥാപിച്ചിട്ടുള്ളത്. കുത്തുകുഴി, വലിയപാറ, മാരമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ ഇരുന്നൂറ്റിയമ്പതോളം കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കി.
നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ജി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ ബേബി സേവ്യര്‍ അധ്യക്ഷനായി. ജല അതോറിട്ടി എക്‌സി.എന്‍ജിനീയര്‍ ടി.എസ്.സജി, നഗരസഭ അംഗങ്ങളായ ഭാനുമതി രാജു,ശാലിനി മുരളി,നിര്‍മ്മല ജോയി,ഷെമീര്‍ പനയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.


More Citizen News - Ernakulam