മമ്മൂട്ടിയുടെ 393-ാം ചിത്രമായി 'മെഗാസ്റ്റാര്‍ 393'

Posted on: 08 Sep 2015കൊച്ചി: മമ്മൂട്ടിയുടെ 393-ാം ചിത്രമായി ഇറങ്ങുന്ന 'മെഗാസ്റ്റാര്‍ 393' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ തിങ്കളാഴ്ച പുറത്തിറക്കി. 'സെവന്‍ത് ഡേ' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഖില്‍ പോളും സുഹൃത്ത് അനസ് ഖാനും കൂടിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജാണ് നിര്‍മാണം.
മമ്മൂട്ടിയുടെ 393-ാമത്തെ ചിത്രമായി ഒരുങ്ങുന്നത് കൊണ്ടാണ് 'മെഗാസ്റ്റാര്‍ 393' എന്ന് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നതെന്ന് അണിയറക്കാര്‍ പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം ആക്ഷന് പ്രാധാന്യം കൊടുത്തുകൊണ്ട് ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ഡിസംബറില്‍ ഷൂട്ടിങ് തുടങ്ങും. വിഷു റിലീസ് ആയി തിേയറ്ററുകളിലെത്തും.

More Citizen News - Ernakulam