ജില്ലകളില്‍ മനുഷ്യാവകാശ കോടതി വിജ്ഞാപനം ചെയ്‌തെന്ന് സര്‍ക്കാര്‍

Posted on: 08 Sep 2015കൊച്ചി: പ്രി!ന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതികളെ മനുഷ്യാവകാശ കേസുകളുടെ കൂടി വിചാരണ ചുമതലപ്പെടുത്തി വിജ്ഞാപനം ഇറക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മനുഷ്യാവകാശ സംരക്ഷണ നിയമവ്യവസ്ഥയനുസരിച്ചാണ് എല്ലാ ജില്ലയിലും മനുഷ്യാവകാശ കോടതികള്‍ക്ക് നടപടിയെടുത്തിട്ടുള്ളത്.
മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഇടപ്പള്ളി സ്വദേശി കെ.പി. രാമചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണിത്.
ഹര്‍ജി അടുത്ത ദിവസം കോടതിയുടെ പരിഗണനയ്ക്ക് വരും.
സര്‍ക്കാറിന്റെ വിശദീകരണമുള്‍പ്പെടെ ഹര്‍ജി വൈകാതെ വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.

More Citizen News - Ernakulam