വഖഫ് ബോര്‍ഡ് ചെയര്മാന് സൗദി രാജാവിന്റെ ക്ഷണം
Posted on: 08 Sep 2015
കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ക്ക് സൗദി രാജാവിന്റെ ക്ഷണം. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അതിഥിയായി ഹജ്ജ് നിര്‍വഹിക്കാനാണ് ക്ഷണം.
ഹജ്ജിനോടനുബന്ധിച്ച് സൗദി മതകാര്യ വഖഫ് മന്ത്രാലയം മക്കയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിലും തങ്ങള്‍ പങ്കെടുക്കും.
15ന് അദ്ദേഹം മക്കയിലേക്ക് പുറപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള പ്രത്യേക അതിഥികളാണ് ഹജ്ജിനെത്തുക. കേരളത്തില്‍ നിന്ന് വഖഫ് ബോര്‍ഡ് ചെയര്മാന് സൗദി രാജാവിന്റെ പ്രത്യേക ക്ഷണം ലഭിക്കുന്നത് ഇതാദ്യമാണ്.