പുതിയ കണ്ടെയ്നര്‍ ടെര്‍മിനലുകള്‍ എന്ത് നല്‍കുമെന്ന് എളമരം കരീം
Posted on: 08 Sep 2015
കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ സംസ്ഥാനത്തേക്ക് വരുന്ന പുതിയ കണ്ടെയ്നര്‍ ടെര്‍മിനലുകള്‍ക്ക് എന്ത് നല്‍കാനാകുമെന്ന് എളമരം കരീം.
കൊച്ചി കണ്ടെയ്നര്‍ ടെര്‍മിനലില്‍ മദര്‍ഷിപ്പുകള്‍ വരുന്നില്ല. അവിടത്തെ വരുമാനം ശമ്പളം കൊടുക്കാന്‍ പോലും തികയുന്നില്ല. ഒരു അന്താരാഷ്ട്ര ഏജന്‍സിയുടെ സഹായത്താല്‍ കൊച്ചിയില്‍ സ്ഥാപിച്ച കണ്ടെയ്നര്‍ ടെര്‍മിനലിന്റെ സ്ഥിതി ഇതാണെങ്കില്‍ നമ്മള് ഭൂമിയും സൗജന്യങ്ങളും നല്കി ക്ഷണിച്ചുകൊണ്ടുവരുന്ന കമ്പനികള്‍ എന്താണ് കേരളത്തിന് നല്കാന് പോകുന്നതെന്ന് ആശങ്കപ്പെടണം.
സേവ് ഫാക്ട് സംഘടിപ്പിച്ച 100 മണിക്കൂര്‍ സത്യാഗ്രഹ വേദിയിലാണ് എളമരം കരീം വിഴിഞ്ഞം പദ്ധതിയെ പരോക്ഷമായി പരാമര്‍ശിച്ച് ഇത് പറഞ്ഞത്.