സ്വലാത്ത് മജ്‌ലിസും ഹജ്ജ് യാത്രയയപ്പും

Posted on: 08 Sep 2015



കരുമാല്ലൂര്‍: കരുമാല്ലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മസ്ജിദ് കമ്മിറ്റിയും ഇലാഹിയ വനിതാ സാധുസംരക്ഷണ സമിതിയും ചേര്‍ന്ന് ഹജ്ജ് യാത്രയയപ്പും സ്വലാത്ത് മജ്‌ലിസും നടത്തി. ഇമാം മുജീബ് റഹ്മാന്‍ മന്നാനി നേതൃത്വം നല്‍കി. പ്രസിഡന്റ് കെ.കെ. ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. ആലങ്ങാട് ജമാഅത്ത് പ്രസിഡന്റ് എം.എ. അബ്ദുല്‍ ജബ്ബാര്‍ പര്‍ദയും മക്കനയും നല്‍കി. ഈ വര്‍ഷത്തെ ഖുര്‍ആന്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വനിതകള്‍ക്ക് പുരസ്‌കാരം നല്‍കി.

More Citizen News - Ernakulam