ആനമുന്തി ഇനി ഗാന്ധി സ്‌ക്വയര്‍

Posted on: 08 Sep 2015പിറവം :മണീട് ഗ്രാമപഞ്ചായത്ത് ആസ്ഥാനത്ത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ
പൂര്‍ണകായ പ്രതിമ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാഛാദനം ചെയ്തു. അധികാര
വികേന്ദ്രീകരണരംഗത്ത് സംസ്ഥാനത്ത് തന്നെ ആദ്യമായി മണീട് ഗ്രാമപഞ്ചായത്ത്
കൈവരിച്ച നേട്ടങ്ങളുടെ സ്മാരകമായിട്ടാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്. പഞ്ചായത്തിന് വേണ്ടി
ശില്പി എടയ്ക്കാട്ടുവയല്‍ ശിവദാസാണ് ഗാന്ധിജിയുടെ പൂര്‍ണകായ പ്രതിമ നിര്‍മ്മിച്ചത്
പഞ്ചായത്തിലെ 13 വാര്‍ഡുകളിലും അയല്‍ സഭകളും ഗ്രാമസേവാ കേന്ദ്രങ്ങളും തുറന്ന മണീട്
പഞ്ചായത്ത് അതിന്റെ പ്രവര്‍ത്തനം സമൂഹത്തിന്റെ ഏറ്റുവും താഴെത്തട്ടിലേക്ക് എത്തിക്കുക വഴി
അധികാര വികേന്ദ്രീകരണ പാതയില്‍ മാതൃകാപരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന്
മുഖ്യമന്ത്രി പറഞ്ഞു.
അംബേദ്ക്കര്‍ കമ്മ്യുണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷനായി.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഗ്രാമ പഞ്ചായത്തിന് അനുവദിച്ച ആംബുലന്‍സിന്റെ താക്കോല്‍ദാനം
മന്ത്രി കെ. ബാബു നിര്‍വഹിച്ചു. ജവഹര്‍ ഭവന നിര്‍മ്മാണ പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള
ചെക്കുകള്‍ വി.പി. സജീന്ദ്രന്‍ എംഎല്‍എ വിതരണം ചെയ്തു. മണീട് ഗവ. ഐടിഐ യുടെ
വികസനത്തിന് നേതൃത്വപരമായ പങ്ക് വഹിച്ച മുന്‍ പ്രിന്‍സിപ്പല്‍ ലളിതകുമാരിയെ ചടങ്ങില്‍
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പളളി ഉപഹാരം നല്‍കി ആദരിച്ചു.
ഡി.സി.സി പ്രസിഡന്റ്് വി.ജെ. പൗലോസ്, മുന്‍ എം.എല്‍. എ, എം.ജെ. ജേക്കബ്,
ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്് എന്‍.പി. പൗലോസ്, ഷിപ്പ യാര്‍ഡ് ജനറല്‍ മാനേജര്‍
എം.ഡി/ വര്‍ഗീസ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. വിജയകുമാര്‍
ജില്ലാ പഞ്ചായത്തംഗം കെ.കെ സോമന്‍, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍ കെ. ജോണ്‍,
എന്നിവരും ബ്ലോക്ക് -ഗ്രാമ പഞ്ചായത്തംഗങ്ങളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോള്‍ വര്‍ഗീസ് സ്വാഗതവും സെക്രട്ടറി വി.കെ. വത്സലന്‍ നന്ദിയും പറഞ്ഞു.


More Citizen News - Ernakulam