മമ്മൂട്ടിക്ക് കുട്ടികള്‍ക്ക് നടുവില്‍ പിറന്നാള്‍
Posted on: 08 Sep 2015
കൊച്ചി: മലയാളികളുടെ മെഗാ സ്റ്റാറിന് കുട്ടികള്‍ക്ക് നടുവില്‍ പിറന്നാള്‍. മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്കൂളിലെ കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ചും മിഠായി മധുരം വിളമ്പിയും മമ്മൂട്ടി ജന്മദിനം ആഘോഷമാക്കി.
എ.കെ. സാജന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു മമ്മൂട്ടിയുടെ 64-ാം പിറന്നാള്‍ ആഘോഷം. കേക്ക് മുറിച്ച് മമ്മൂട്ടി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നല്കി. എ.കെ. സാജനു പുറമേ നിര്‍മാതാക്കളായ ആന്റോ ജോസഫ്, എസ്. ജോര്‍ജ് എന്നിവരും മമ്മൂട്ടിക്കൊപ്പം ആഘോഷങ്ങളില്‍ പങ്കെടുത്തു.