കൊടുവഴങ്ങ ക്ഷീരസംഘം കെട്ടിടത്തിന് ശിലാസ്ഥാപനം

Posted on: 08 Sep 2015



കരുമാല്ലൂര്‍: ആലങ്ങാട് കൊടുവഴങ്ങ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന് ശിലസ്ഥാപനം നടത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ആസ്തിവികസന ഫണ്ടില്‍നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. പറവൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം.കെ. ബാബു ശിലാസ്ഥാപനം നിര്‍വഹിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി.യു. പ്രസാദ് അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് ആന്റണി പൈനാടത്ത്, ലതാ പുരുഷന്‍, സാബു മട്ടക്കല്‍, എം.എം. അബ്ദുല്‍ കബീര്‍, സി.ജെ. ഷാജു, എം.ആര്‍. രാധാകൃഷ്ണന്‍, സുനില്‍ തിരുവാല്ലൂര്‍, ടി.വി. സാഗരന്‍ എന്നിവര്‍ സംസാരിച്ചു.


More Citizen News - Ernakulam