പുതിയ ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ; സര്‍വീസുകളെല്ലാം നേരത്തെ...

Posted on: 08 Sep 2015നെടുമ്പാശ്ശേരി: പേരുദോഷം മാറ്റി കൃത്യതയോടെ സര്‍വീസ് നടത്തണമെന്ന വാശിയിലാണ് ഇക്കുറി എയര്‍ ഇന്ത്യ ഹജ്ജ്്് സര്‍വീസിനായി ഇറങ്ങി തിരിച്ചിരിക്കുന്നത്. കഴിഞ്ഞ 6 ദിവസവും എയര്‍ ഇന്ത്യക്ക് കൃത്യതയോടെ ലക്ഷ്യസ്ഥാനത്തെത്തിച്ചേരാനും കഴിഞ്ഞു. മാത്രമല്ല, എല്ലാ ദിവസവും നിശ്ചിത സമയത്തിന് മുമ്പേ തന്നെ നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെടാനും എയര്‍ ഇന്ത്യയ്ക്ക്്് കഴിഞ്ഞു. 10 മുതല്‍ 30 മിനിറ്റുവരെ നേരത്തെ പുറപ്പെട്ട്്് എയര്‍ ഇന്ത്യ പുതിയ ചരിത്രവും കുറിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകരെ സൗദിയില്‍ എത്തിക്കുന്നതിന് എയര്‍ ഇന്ത്യയാണ് കരാര്‍ എടുത്തിരിക്കുന്നത്. ഹജ്ജ് സര്‍വ്വീസുകള്‍ കൃത്യമായി ക്രമീകരിക്കുവാന്‍ എയര്‍ ഇന്ത്യ പ്രത്യേകമായി ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് സംസ്ഥാനത്ത് നിന്നും ഹജ്ജ് സര്‍വീസ് നടത്തിയപ്പോള്‍ സര്‍വ്വീസുകള്‍ താളം തെറ്റിയത് വന്‍ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷവും സൗദി എയര്‍ലൈന്‍സാണ് കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ് നടത്തിയിരുന്നത്. കഴിഞ്ഞ ഹജ്ജ് സീസണില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയുടെ വീഴ്ചയെ കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. അതു കൊണ്ടു തന്നെ ഹജ്ജ് സര്‍വ്വീസിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനും എയര്‍ ഇന്ത്യ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് മുന്‍പ് വിമാനം വൈകുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്ന സ്ഥാനത്ത്, നിശ്ചയിക്കപ്പെട്ട സമയത്തിനും മുന്‍േപ സര്‍വ്വീസ് നടത്താന്‍ എയര്‍ ഇന്ത്യക്ക് കഴിയുന്നത്. ഹജ്ജ് വിമാന സര്‍വ്വീസുകള്‍ കൃത്യത പാലിച്ചാല്‍ വിമാന ജോലിക്കാര്‍ക്ക് പ്രത്യേക പാരിതോഷികവും എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോ ഫ്‌ളോര്‍ സര്‍വീസ് ക്യാമ്പിലേയ്ക്ക് നീട്ടിയത് ഹാജിമാര്‍ക്ക് അനുഗ്രഹമായി

നെടുമ്പാശ്ശേരി:
ഹാജിമാരുടെ സൗകര്യം കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ സര്‍വീസ് ഹജ്ജ് ക്യാമ്പ്് വരെ നീട്ടി.
കോഴിക്കോട്്,മലപ്പുറം എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരിയിലേയ്ക്ക്് ആരംഭിച്ചിട്ടുള്ള സര്‍വീസുകളാണ് വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ് ക്യാമ്പിലേയ്ക്ക്്് നീട്ടിയത്. തുടക്കത്തില്‍ വിമാനത്താവള കവാടം വരെയാണ് സര്‍വീസ് ഉണ്ടായിരുന്നത്. ഇവിടെ ബസ് ഇറങ്ങുന്ന തീര്‍ത്ഥാടകര്‍ മുക്കാല്‍ കിലോമീറ്ററോളം നടന്നുവേണം ഹജ്ജ് ക്യാമ്പിലെത്താന്‍. ഹാജിമാര്‍ പലരും പ്രായമായവരായതിനാല്‍ ബാഗേജുമായി മുക്കാല്‍ കിലോമീറ്റര്‍ ദൂരം നടക്കുക എളുപ്പമല്ല. തീര്‍ത്ഥാടകരുടെ ദുരിതം ഹജ്ജ് കമ്മിറ്റി കെഎസ്ആര്‍ടിസിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് ലോ ഫ്‌ളോര്‍ സര്‍വീസുകള്‍ ഹജ്ജ് ക്യാമ്പ്് വരെ നീട്ടാന്‍ തിരുമാനമുണ്ടായത്. ആകെ നാലു സര്‍സീസുകളാണുള്ളത്.രാവിലെ 9.30ന് കോഴിക്കോട് നിന്നും മലപ്പുറത്തുനിന്നും െനടുമ്പാശ്ശേരിയിലേയ്ക്ക്്് സര്‍വീസ് ഉണ്ട്്്. കൂടാതെ രാവിലെ 11ന് കോഴിക്കോടുനിന്നും 11.30ന് മലപ്പുറത്തുനിന്നും പ്രത്യേക സര്‍വീസും കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിട്ടുണ്ട്്്. പുലര്‍ച്ചെ 4.30നും,രാവിലെ 9.30നും,വൈകീട്ട് 5.30നും രാത്രി 10.30നും ആണ് ലോ ഫ്‌ളോര്‍ ബസ്സുകളുടെ മടക്കയാത്ര.

More Citizen News - Ernakulam