എസ്.എന്‍.ഡി.പി. പ്രതിഷേധിച്ചു

Posted on: 08 Sep 2015കോലഞ്ചേരി: ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് വിവിധ എസ്.എന്‍.ഡി.പി. ശാഖകളില്‍ പ്രകടനവും യോഗവും നടത്തി. വടയമ്പാടി, കടയിരുപ്പ്്, തമ്മാനിമറ്റം, പഴന്തോട്ടം, വടവുകോട് ശാഖകള്‍ കോലഞ്ചേരിയില്‍ ബ്ലോക്ക് ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം യൂണിയന്‍ വൈസ് പ്രസിഡന്റ് എം.എ. രാജു ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍ വഴി കോലഞ്ചേരി ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ വടയമ്പാടിശാഖാ ഭാരവാഹികളായ കെ.കെ. സുബ്രഹ്മണ്യന്‍, എം.കെ. സുരേന്ദ്രന്‍, തമ്മാനിമറ്റം ശാഖാ ഭാരവാഹികളായ രാജേഷ് ചന്ദ്രന്‍, സതീഷ് മമ്മല, പഴന്തോട്ടം ശാഖയിലെ രാധാകൃഷ്ണന്‍, സോമന്‍, വടവുകോട് ശാഖാ പ്രസിഡന്റ് കെ.എന്‍.രാജന്‍, കടയിരുപ്പ്് ശാഖയിലെ അജിതാ മണി, പ്രമോദ്, യൂണിയന്‍ കൗണ്‍സിലര്‍ പി. വിജു എന്നിവര്‍ പ്രസംഗിച്ചു.
കോലഞ്ചേരി: 905-ാം നമ്പര്‍ മഴുവന്നൂര്‍ ശാഖയില്‍ നിന്നു തുടങ്ങിയ പ്രകടനം മഴുവന്നൂര്‍ ജംഗ്ഷനിലൂടെ ശാഖയില്‍ തിരിച്ചെത്തി. പ്രതിഷേധ യോഗത്തില്‍ പ്രസിഡന്റ് സി.കെ. ഷാജി അധ്യക്ഷനായി. പി.എസ്. സുരേന്ദ്രന്‍, പി.എം. സന്തോഷ്, ബിന്ദു ശശി എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam