ഏകദിന ധര്‍ണ ഇന്ന്‌

Posted on: 08 Sep 2015



കൊച്ചി: സിപിഐ കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച ഏകദിന ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഫാക്റ്റ്, എച്ച്ഒസി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധര്‍ണ നടത്തുന്നത്. അമ്പലമേട്ടില്‍ രാവിലെ 10 മുതല്‍ നടക്കുന്ന ധര്‍ണ സി.എന്‍. ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ വി.കെ. കമലന്‍, ജോര്‍ജ് വി. കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam