വിവിധ പദ്ധതികളുടെ ഉദ്ഘാടനം
Posted on: 08 Sep 2015
കാലടി: കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം.എല്‍.എ. നിര്‍വഹിച്ചു. ഹെര്‍ബര്‍ട്ട് പട്ടികജാതി കമ്മ്യൂണിറ്റി ഹാള്‍ നവീകരണം, നാലു സെന്റ്്്്്്്്് കോളനി പെര്മനന്റ്് ഷെഡ് നിര്‍മാണം, കൊടിഞ്ഞിലിപ്പാടം ഡ്രൈനേജ് കള്വര്ട്ട്്് നിര്‍മാണം എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. ജില്ലാ പഞ്ചായത്തംഗം ബാബു ജോസഫ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് മിനി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. കെ.ഡി. പൗലോസ്, പി.കെ. കാര്‍ത്തികേയ മേനോന്, പി.പി. രാഘവന്, ടി.കെ. രാജന്, ടി.പി. സനൂപ്, ബിന്ദു രാജന് എന്നിവരും പഞ്ചായത്തംഗങ്ങളും പ്രസംഗിച്ചു.