ബാലഗോകുലം ചികിത്സാ സഹായം നല്‍കി

Posted on: 08 Sep 2015



കാലടി: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം കാലടി നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പഠന, ചികിത്സാ സഹായങ്ങള്‍ നല്‍കി. കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മുംബൈ സിറ്റി പോലീസ് മുന്‍ കമ്മീഷണറും മധ്യപ്രദേശ് എം.പി. യുമായ ഡോ. സത്യപാല്‍സിങ്ങ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്വാഗതസംഘം അധ്യക്ഷന്‍ ടി.സി. ബാലസുന്ദരം അധ്യക്ഷനായി. കാപ്പിള്ളി ശ്രീകുമാര്‍ നമ്പൂതിരി, ടി.ആര്‍. മുരളീധരന്‍, എസ്.ആര്‍. സുഭാഷ്, ടി.എസ്. രാധാകൃഷ്ണന്‍, രഞ്ജിത് ചന്ദ്രന്‍, എന്‍. സുധേഷ്, സലീഷ് ചെമ്മണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam