അപകടം: നായത്തോട്് സൗത്ത് ജംഗ്ഷനില്‍ ബ്ലിങ്കര്‍ ലൈറ്റ് സ്ഥാപിച്ചു
Posted on: 08 Sep 2015
അങ്കമാലി: പതിവായി വാഹനാപകടങ്ങള്‍ നടക്കുന്ന വേങ്ങൂര്‍- നായത്തോട് റോഡ് എയര്‍പോര്‍ട്ട് റോഡുമായി സന്ധിക്കുന്ന നായത്തോട് സൗത്ത് ജംഗ്ഷനില്‍ ബ്ലിങ്കര്‍ ലൈറ്റ് സ്ഥാപിച്ചു. സിയാലിന്റെ െചലവില്‍ സോളാര്‍ എനര്‍ജി ഉപയോഗിച്ച് സ്ഥാപിച്ച ലൈറ്റിന്റെ ഉദ്ഘാടനം എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ നിര്‍വഹിച്ചു. സിയാല്‍ ഉദ്യോഗസ്ഥരായ എ.എം. ബഷീര്‍, സുനില്‍ ചാക്കോ, സി. ദിനേഷ് കുമാര്‍. അജിത് കുമാര്‍, കെ.പി. തങ്കച്ചന്, രാജ് മോഹന്‍, കെല്‍ട്രോണ്‍ എന്‍ജിനീയര്‍ ലാല്‍ പി. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നഗരസഭയെ രേഖാമൂലം അറിയിക്കാതെയും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അംഗീകാരം ഇല്ലാതെയും സ്ഥാപിച്ചിട്ടുള്ള ബ്ലിങ്കര്‍ ലൈറ്റ് അപകട സാധ്യത കണക്കിലെടുത്ത് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തു നിന്നും അഴിച്ചുമാറ്റി നഗരസഭയും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും ചൂണ്ടി കാണിക്കുന്ന സ്ഥലത്ത് സ്ഥാപിക്കണമെന്നും നഗരസഭാ സെക്രട്ടറി ആവശ്യപ്പെട്ടു.