കാഴ്ച വൈകല്യമുള്ളവര്‍ക്ക് വെള്ള വടി പരിശീലനം നടത്തി

Posted on: 08 Sep 2015കൊച്ചി: കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡിന്റെ നേതൃത്വത്തില്‍ കാഴ്ചവൈകല്യമുള്ളവര്‍ക്ക് വെള്ളവടി സ്മാര്‍ട്ട് കെയിന്‍ പരിശീലനം നടത്തി. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ മുന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം പ്രൊഫ. മോനമ്മ കൊക്കാട് ഉദ്ഘാടനം ചെയ്തു. വിദേശത്തും വടക്കന്‍ സംസ്ഥാനങ്ങളിലും വൈറ്റ് കെയ്ന്‍ നിയമം നടപ്പിലാക്കിയിട്ടുള്ളതുപോലെ കേരളത്തിലും ശക്തമായി നടപ്പിലാക്കണമെന്ന് അവര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ജെ. വര്‍ഗീസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്‍.ഔസേപ്പ് എന്നിവര്‍ സംസാരിച്ചു.
'അപകടം മുന്നില്‍ - ദുഃഖിക്കാതിരിക്കുവാന്‍ വെള്ള വടി പിടിക്കുക' എന്ന സന്ദേശം നല്‍കിയായിരുന്നു പരിശീലനം. എറണാകുളം ജില്ലയിലെ മുഴുവന്‍ കാഴ്ചയില്ലാത്തവര്‍ക്കും വെള്ളവടി പരിശീലനം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Ernakulam