വാര്‍ഷികവും കുടുംബ സംഗമവും

Posted on: 08 Sep 2015അങ്കമാലി: കോതകുളങ്ങര വിശ്വകല കുടുംബട്രസ്റ്റ്്് വാര്‍ഷികവും കുടുംബ സംഗമവും കോതകുളങ്ങര എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്നു. ജോസ് തെറ്റയില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഹരി കോതകുളങ്ങര അധ്യക്ഷനായി. എ.എന്‍. ഷിബു മാളവന മുഖ്യപ്രഭാഷണം നടത്തി. പീതാംബരന്‍ നീലീശ്വരം, കെ.ഒ. ദേവസ്സിക്കുട്ടി, ജെയ്‌സണ്‍ വിതയത്തില്‍, നളിനി ദിവാകരന്‍, വി.എന്‍. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡയറക്ടറി പ്രകാശനം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, കലാസന്ധ്യ എന്നിവയും ഉണ്ടായി.


More Citizen News - Ernakulam