ബിജിമോള്‍ എം.എല്‍.എ.ക്കെതിരായ േകസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണം: കോടതി
Posted on: 08 Sep 2015
കൊച്ചി: ഇടുക്കി എ.ഡി.എമ്മിനെ ബിജിമോള്‍ എം.എല്‍.എ. തള്ളിയിട്ട് പരിക്കേല്പിച്ചെന്ന കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഡിവൈ.എസ്.പി. പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനെയാണ് നിയോഗിക്കേണ്ടത്.
പ്രതി ഒളിവിലാണെന്നാണ് പോലീസിന്റെ രേഖകളില്‍ കാണുന്നത്. അത് അപ്പാടെ അംഗീകരിക്കാനാവില്ലെന്ന് കോടതി വിലയിരുത്തി. കേസില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റം ചെയ്തയാളെ പിടികൂടണമെന്നാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷ നിര്‍ദേശിച്ചിട്ടുള്ളത്.
തന്നെ തള്ളിയിട്ട് പരിക്കേല്പിച്ച കേസില്‍ അന്വേഷണം ശരിയല്ലെന്നു കാണിച്ച് ഇടുക്കി അഡീഷണല്‍ ജില്ല മജിസ്ട്രേട്ട് മോന്‍സി പി. അലക്സാണ്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണിത്. വെള്ളിയങ്കാവ് ക്ഷേത്രത്തിലേക്കുള്ള വഴി തുറക്കുന്നതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ കട്ടപ്പന പോലീസിന്റെ സഹായത്തോടെ െചന്നപ്പോഴായിരുന്നു സംഭവം.
ബിജിമോള്‍ എം.എല്‍.എ. ഉച്ചത്തില്‍ സംസാരിക്കുകയും ഔദ്യോഗിക കര്‍ത്തവ്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തു. കട്ടപ്പന ഡിവൈ.എസ്.പി.യും മറ്റ് പോലീസുകാരും സംഭവത്തിന് സാക്ഷികളാണ്. എന്നാല്‍ രാഷ്ട്രീയ സ്വാധീനം മൂലം ബിജിമോള്‍ എം.എല്‍.എ.ക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.