'നിയുക്തി' തൊഴില്‍ മേള 26-ന്‌

Posted on: 08 Sep 2015കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും ആലുവ യു.സി. കോളേജും സംയുക്തമായി യു.സി. കോളേജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മള്‍ട്ടിനാഷണല്‍ കമ്പനികളും സേവന രംഗത്തെ പ്രമുഖ തൊഴില്‍ ദാതാക്കളും ഉദ്യോഗാര്‍ഥികളെ നേരിട്ട് തെരഞ്ഞെടുക്കും. ഐ.ടി, ഓട്ടോമൊബൈല്‍, ബി.പി.ഒ, കെ.പി.ഒ, ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ എന്നീ സെക്ടറുകളിലെ പ്രമുഖ കമ്പനികളാണ് ജോബ് ഫെയറില്‍ പങ്കെടുക്കുന്നത്.
35 നു താഴെ പ്രായമുള്ള പ്ലസ് ടു മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ, എം.ബി.എ നഴ്‌സിങ്, മെഡിക്കല്‍, പാരാമെഡിക്കല്‍ കോഴ്‌സ് ഹോള്‍ഡേഴ്‌സ് എന്നിവര്‍ക്ക് മെച്ചപ്പെട്ട നിയമന സാധ്യത ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ 26-ന് രാവിലെ 8.30-ന് ആലുവ യു.സി. കോളേജില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് : 0484- 2422452, 2427494.

More Citizen News - Ernakulam