തിരഞ്ഞെടുപ്പ് തീയതി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടാകാതിരുന്നാല്‍ കൊള്ളാം-മുഖ്യമന്ത്രി

Posted on: 08 Sep 2015കൊച്ചി: ശബരിമല യാത്രികര്‍ക്ക് ബുദ്ധിമുട്ടാകാത്ത വിധം തിരഞ്ഞെടുപ്പ് നിശ്ചയിച്ചാല്‍ നന്നായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍പ് തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്ക് കോടതി കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കമ്മിഷന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വേണ്ട സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യും. തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിന് യു.!ഡി.എഫ്. എതിരല്ല. എന്നാല്‍ കമ്മിഷന് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ പ്രാവശ്യം തിരഞ്ഞെടുപ്പ് നീട്ടിയപ്പോള്‍ പ്രതിഷേധിക്കാത്തവരാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നാല്‍ ആവശ്യമെങ്കില്‍ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മാറ്റുമെന്നും ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചു.

More Citizen News - Ernakulam