ഗുരുനിന്ദ ; എസ്.എന്‍.ഡി.പി. പ്രതിഷേധിച്ചു
Posted on: 08 Sep 2015
കോതമംഗലം: കണ്ണൂരില്‍ സി.പി.എം. നടത്തിയ ഓണാഘോഷത്തില്‍ ശ്രീനാരായണ ഗുരുദേവനെ അപകീര്‍ത്തിപ്പെടുത്തും വിധം ടാബ്ലോ അവതരിപ്പിച്ചതില്‍ പ്രതിഷേധം ശക്തം.
എസ്.എന്‍.ഡി.പി. നേര്യമംഗലം, ചെമ്പന്‍കുഴി ശാഖകളും വിശ്വഹിന്ദു പരിഷത്തും വിവിധ ഹൈന്ദവ സംഘടനകളും ചേര്‍ന്ന് നേര്യമംഗലത്ത് പ്രതിഷേധറാലിയും യോഗവും നടത്തി. യോഗത്തില്‍ നേര്യമംഗലം ശാഖാ പ്രസിഡന്റ് ഇ.എം. സജീവ് അധ്യക്ഷനായി. സെക്രട്ടറി പി.ആര്. സദാശിവന്, ചെമ്പന്‍കുഴി ശാഖാ പ്രസി. അപ്പു കുഞ്ഞ്, സെക്രട്ടറി ബിജു, പി.ജി. ശശി, അജേഷ് രാമന്, പി.എന്‍. വിജയന്, രാജന്, അനീഷ് എന്നിവര്‍ സംസാരിച്ചു.
കോതമംഗലം എസ്.എന്‍.ഡി.പി. യൂണിയന്റെ നേതൃത്വത്തില്‍ കോതമംഗലം ടൗണില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. യൂണിയന് പ്രസിഡന്റ് അജി നാരായണന്, സെക്രട്ടറി പി.എ. സോമന്, യോഗം കൗണ്‍സിലര്‍ സജീവ് പാറയ്ക്കല്‍, വൈസ് പ്രസി. എം.കെ. മണി, കെ.എസ്. ഷിനില്‍കുമാര്‍, എം.ബി. തിലകന് എന്നിവര്‍ സംസാരിച്ചു.