കേരള കൊങ്കണി അക്കാദമി പുരസ്കാരം
Posted on: 08 Sep 2015
കൊച്ചി: കേരള കൊങ്കണി അക്കാദമിയുടെ 'പണ്ഡരിനാഥ് ഭുവനേന്ദ്ര' പുരസ്കാരത്തിനായി കേളീയരായ കൊങ്കണി എഴുത്തുകാരില്‍ നിന്ന് കൃതികള്‍ ക്ഷണിച്ചു. കഥ, നാടകം, ലേഖനം, യാത്രാ വിവരണം എന്നീ മേഖലകളിലെ കൃതികളാണ് സ്വീകരിക്കുന്നത്. ദേവനാഗരി ലിപിയില്‍ കടലാസ്സില്‍ ഒരു പുറത്ത് മാത്രം എഴുതി ഇരുപത് പേജില്‍ കവിയാതെയാണ് കൃതികള്‍ സമര്‍പ്പിക്കേണ്ടത്. ഇവ ഒക്ടോബര്‍ 31 നകം ഓഫീസില്‍ ലഭിക്കണം.
എഴുത്തുകാരന്റെ വ്യക്തിവിവരങ്ങള്‍ വേറൊരു കടലാസ്സില്‍ എഴുതി കൃതികള്‍ക്കൊപ്പം അയയ്ക്കണം. വിലാസം: 'ജി.മോഹന റാവു, കണ്‍വീനര്‍, കേരള കൊങ്കണി അക്കാദമി അവാര്‍ഡ്-2015, ഹൗസ് നമ്പര്‍.9/1110 ബി, അജന്താ റോഡ്, കൊച്ചി- 682 002. വിവരങ്ങള്‍ക്ക്: 9446369771.