ആശങ്കയുടെ കാര്‍മേഘം നീങ്ങി; ഹാജിമാരുടെ കണ്ണിലുണ്ണിയായി എയര്‍ ഇന്ത്യ

Posted on: 08 Sep 2015നെടുമ്പാശ്ശേരി: എയര്‍ ഇന്ത്യ എന്നു കേള്‍ക്കുമ്പോള്‍ ആശങ്കയുടെ കാര്‍മേഘമാണ് പലപ്പോഴും യാത്രക്കാരുടെ മനസ്സില്‍ തെളിയുന്നത്. പഴക്കം ചെന്ന വിമാനമായിരിക്കും, സമയത്ത്് ഓടില്ല, തകരാര്‍ ഒഴിഞ്ഞിട്ട്്് നേരമില്ല എന്നിങ്ങനെ ഒട്ടേറെ ആക്ഷേപങ്ങളുടെ കൂരമ്പുകളാണ് എയര്‍ ഇന്ത്യക്ക് എന്നും ഏല്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഹജ്ജ്്് സര്‍വീസിനായി പലപ്പോഴും സൗദി എയര്‍ലൈന്‍സിനെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ ഇക്കുറി എയര്‍ ഇന്ത്യ ചരിത്രം തിരുത്തിക്കുറിച്ചാണ് ഹാജിമാരെയും കൊണ്ട്്് പറക്കുന്നത്. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച്്് എയര്‍ ഇന്ത്യ ചുരുക്കം ദിവസത്തിനുള്ളില്‍ തന്നെ ഹാജിമാരുടെ കണ്ണിലുണ്ണിയായി മാറി. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തീര്‍ഥാടകരെയും വഹിച്ചുകൊണ്ട് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നത് എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനമാണ്. ബോയിംഗ് 777-300 ഇ.ആര്‍. വിഭാഗത്തില്‍പ്പെട്ട ഈ വിമാനത്തില്‍ 342 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനാകും. ഫസ്റ്റ് ക്ലാസ് 4, ബിസിനസ് ക്ലാസ് 35, ഇക്കണോമി 303 എന്നിങ്ങനെയാണ് ഈ വിമാനത്തിലെ സീറ്റിംഗ് നില. എന്നാല്‍ ഹജ്ജ് തീര്‍ഥാടകരെയും കൊണ്ട് പുറപ്പെടുന്നത് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനമായതിനാല്‍ ഓരോ സര്‍വീസിലും യാത്ര ചെയ്യുന്ന 340 തീര്‍ഥാടകരെയും ഒരേ കാറ്റഗറിയിലാണ് പരിഗണിക്കുന്നത്. രണ്ട് പൈലറ്റുമാരെ കൂടാതെ യാത്രക്കാരെ സഹായിക്കാന്‍ 10 ക്യാബിന്‍ ക്രൂ ജീവനക്കാരും വിമാനത്തിലുണ്ട്്്.
എയര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ വിമാനങ്ങളില്‍ ഒന്നാണിത്. 343.8 ടണ്‍ ഭാരം വഹിച്ച് യാത്ര ചെയ്യാന്‍ ഈ വിമാനത്തിന് ശേഷിയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വിമാനത്തിന്റെ തകരാര്‍ മൂലം ഹജ്ജ് സര്‍വീസുകള്‍ താളം തെറ്റിയത് കണക്കിലെടുത്ത് ഇത്തവണ സാങ്കേതിക തകരാര്‍ മൂലം യാത്ര വൈകാതിരിക്കാനാണ് ഏറ്റവും പുതിയ വിമാനം തന്നെ ഹജ്ജ് സര്‍വീസിനായി സജ്ജീകരിച്ചത്. എയര്‍ ഇന്ത്യ സ്റ്റേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പാട്രിക് സേവ്യറിന്റെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക ടീമാണ് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള സര്‍വീസുകള്‍ ക്രമീകരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഉപ കമ്പനിയായ എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ലിമിറ്റഡിലെ അംഗങ്ങളാണ് ഇവര്‍. ഹജ്ജ് സര്‍വീസിനായുള്ള അംഗങ്ങളെ പ്രത്യേകമായി തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ദിവസം മുന്‍പ് തന്നെ തീര്‍ഥാടകരുടെ ലഗേജുകള്‍ ചെക്കിന്‍ ചെയ്ത് വിമാനത്താവളത്തില്‍ എത്തിക്കുകയാണ്. യാത്ര പുറപ്പെടുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് തന്നെ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി തീര്‍ത്ഥാടകരെ വിമാനത്തിനകത്ത് കയറ്റുന്നു. പ്രത്യേകം തയ്യാര്‍ ചെയ്ത കേരള രീതിയിലുള്ള ഭക്ഷണമാണ് വിമാനത്തിനകത്ത് തീര്‍ഥാടകര്‍ക്ക് നല്‍കുന്നത്. സാധാരണ ചോറും കറിയും മുതല്‍ മട്ടന്‍ കറി വരെയുള്ള വിഭവങ്ങള്‍ ലഭ്യമാണ്.


More Citizen News - Ernakulam