ഗായത്രി സുരേഷ് പിറവം സ്റ്റാര്‍ സിങ്ങറായി
Posted on: 08 Sep 2015
പിറവം: ജനപ്രിയ രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ പഴയതും പുതിയതുമായ സിനിമാ ഗാനങ്ങള്‍ ആലപിച്ച, പാലായില്‍ നിന്നുള്ള ഗായത്രി സുരേഷ് പിറവം സ്റ്റാര്‍സിങ്ങര്‍ സ്ഥാനം നേടി. തൃക്കാക്കരയില്‍ നിന്നുള്ള എസ്. ശ്രീഹരി രണ്ടാം സ്ഥാനവും എറണാകുളം രവിപുരത്ത് നിന്നുള്ള അപര്‍ണ കെ. റാവു മൂന്നാം സ്ഥാനവും നേടി. ഓണം ഗ്രാമോത്സവത്തോടനുബന്ധിച്ച്്് ഗ്രാമ പഞ്ചായത്ത് സൈനോജ് കലാ കേന്ദ്രയുമായി ചേര്‍ന്നാണ് തുടച്ചയായി മൂന്നാം വര്‍ഷവും സ്റ്റാര്‍ സിങ്ങര്‍ മത്സരം സംഘടിപ്പിച്ചത്.
'ഹലോ ഡാര്‍ലിങ്' എന്ന സിനിമയിലെ പി. സുശീല ആലപിച്ച ദ്വാരകേ' (കാപ്പി രാഗം), ലങ്കാദഹന'ത്തില്‍ യേശുദാസ് ആലപിച്ച സ്വര്‍ഗനന്ദിനി (കല്യാണി) യും പാടിയ ഗായത്രി അവസാന റൗണ്ടില്‍ 'അയാളും ഞാനും തമ്മില്‍' എന്ന സിനിമയിലെ നിഖില്‍ മാത്യു ആലപിച്ച 'അഴലിന്റെ ആഴങ്ങളില്‍' എന്ന ഗാനമാണ് ആലപിച്ചത്. ഒരു പവന് സ്വര്‍ണവും സൈനോജ് പുരസ്കാരവും സൈനോജിന്റെ പിതാവ് നല്കിയ പ്രത്യേക പുരസ്കാരവും അടങ്ങുന്നതാണ് സ്റ്റാര്‍ സിങ്ങര്‍ സമ്മാനം. പാലാ കടനാട് കാഞ്ഞിരംകുന്നേല്‍ സുരേഷിന്റെയും സുഷമയുടെയും മകളാണ് ഗായത്രി.
അരപ്പവന്‍ സ്വര്‍ണവും എ.പി കുഞ്ഞപ്പന് സ്മാരക പുരസ്കാരവും അടങ്ങുന്നതാണ് രണ്ടാം സമ്മാനം. തൃക്കാക്കര 'കൃഷ്ണപ്രസാദ'ത്തില്‍ ശ്രീകുമാറിന്റെയും മിനിയുടെയും മകനാണ് രണ്ടാം സ്ഥാനം നേടിയ ശ്രീഹരി.
എറണാകുളം രവിപുരം കൊല്ലശ്ശേരി മഠത്തില്‍ രഘുനാഥിന്റെയും പുഷ്പയുടെയും മകളാണ് മൂന്നാം സ്ഥാനം നേടിയ അപര്‍ണ കെ. റാവു. സ്വര്‍ണ നാണയവും ഷാജു കെ. പോള്‍ സ്മാരക പുരസ്കാരവും അടങ്ങുന്നതാണ് പിറവം സ്റ്റാര്‍ സിങ്ങറിന്റെ മൂന്നാം സമ്മാനം. പിന്നണി ഗായകന് ഗണേഷ് സുന്ദരം, സംഗീത സംവിധായകന് ജെയ്സണ്‍ ജെ നായര്‍, ആകാശവാണി തിരുവനന്തപുരം നിലയം ലളിതഗാന വിഭാഗം മേധാവി ലീല ജോസഫ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. സമാപന ചടങ്ങില്‍ ജോസഫ് വാഴക്കന് എംഎല്‍എ യും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് സാബു കെ. ജേക്കബ്ബും ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.
അകാലത്തില്‍ വേര്‍പെട്ടുപോയ യുവ പിന്നണി ഗായകന് ടി.ടി. സൈനോജിന്റെ സ്മരണയില്‍, പിതാവ് കക്കാട് താണിക്കുഴിയില്‍ ടി.കെ. തങ്കപ്പന് ഗായത്രിക്ക് പ്രത്യേക പുരസ്കാരം നല്കി.
ഗ്രാമ പഞ്ചായത്ത വൈസ് പ്രസിഡന്റ് അന്നമ്മ ഡോമി, അംഗങ്ങളായ അഡ്വ. കെ.എന്‍. ചന്ദ്രശേഖരന്, പി.കെ. പ്രസാദ്, സി.എം. പത്രോസ്, ജമ്മര്‍ മാത്യു, കെ.കെ. ബിജു, സൈനോജ് കലാകേന്ദ്ര ഭാരവാഹികളായ സംഗീതജ്ഞന് നെച്ചൂര്‍ ആര്. രതീശന്, സണ്ണി മണപ്പാട്ട്, കെ.എസ്. ബിജു, പി.യു. ബിനു എന്നിവര്‍ പങ്കെടുത്തു. മഹാത്മാഗാന്ധി സര്‍വകലാശാല എംഎ സംഗീതം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ, കഴിഞ്ഞ വര്‍ഷത്തെ സ്റ്റാര്‍ സിങ്ങര്‍ നെച്ചൂര്‍ ശരത്ചന്ദ്ര ബോസിനെ ചടങ്ങില്‍ അനുമോദിച്ചു.