ജില്ലാ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് 12ന്
Posted on: 08 Sep 2015
മട്ടാഞ്ചേരി: ജില്ലാ ഗുസ്തി അസോസിയേഷനും കൊച്ചിന് ട്രൂപ്പേഴ്സും ചേര്‍ന്ന് 12ന് ഫോര്‍ട്ടുകൊച്ചി പട്ടാളം ഗ്രൗണ്ടില്‍ പുരുഷ, വനിത ഫ്രീസ്റ്റൈല്‍, ഗ്രീക്കോ-റോമന്‍ സ്റ്റൈല്‍ ഗുസ്തിമത്സരങ്ങള്‍ സംഘടിപ്പിക്കും. സബ് ജൂനിയര്‍ ബോയ്സ്, ഗേള്‍സ്, സീനിയര്‍ ബോയ്സ്, ഗേള്‍സ് വിഭാഗങ്ങളില്‍ മത്സരങ്ങളുണ്ടാകും.
മത്സരാര്‍ഥികള്‍ വയസ്സുതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും രണ്ടു ഫോട്ടോകളും കൊണ്ടുവരണം. രാവിലെ 10ന് മത്സരസ്ഥലത്ത് എത്തണമെന്ന് ജില്ലാ ഗുസ്തി അസോസിയേഷന് ഭാരവാഹിയായ ടി.ജെ. ജോര്‍ജ് അറിയിച്ചു. വിവരങ്ങള്‍ക്ക് 9895410626 എന്ന നമ്പറില്‍ ബന്ധപ്പെടണം.