കടവൂര്‍ ഗവ. എല്‍.പി. സ്കൂളില്‍ മധുരം മലയാളം
Posted on: 08 Sep 2015
പോത്താനിക്കാട്: 'മാതൃഭൂമി'യും കൂറ്റപ്പിള്ളില്‍ കെ.ജെ. ജോസഫ് ചാരിറ്റബിള്‍ ഫൗണ്ടേഷനും ചേര്‍ന്ന് കടവൂര്‍ ഗവ. എല്‍.പി. സ്കൂളില്‍ മധുരം മലയാളം പദ്ധതി തുടങ്ങി. ചാരിറ്റബിള്‍ ഫൗണ്ടേഷന് ചെയര്മാന് റിട്ട. അധ്യാപകന് കെ.െജ. ജോസഫ് സ്കൂള്‍ ലീഡര്‍ ആന്മരിയയ്ക്ക് മാതൃഭൂമി ദിനപത്രം നല്കി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് പി.സി. തങ്കപ്പന് അധ്യക്ഷത വഹിച്ചു. അധ്യാപക പ്രതിനിധി ലിന്‍സി ജോണ്‍, ബിജുമോള്‍. കെ.ആര്. എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക കെ.കെ. സതി സ്വാഗതവും ലത ശ്രീധര്‍ നന്ദിയും പറഞ്ഞു.