ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു
Posted on: 08 Sep 2015
കൂത്താട്ടുകുളം: ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച സി.പി.എം. നടപടി അംഗീകരിക്കാനാവില്ലെന്ന് ഹിന്ദു ഐക്യവേദി. നേതൃത്വത്തിന്റെ അറിവോടെ എസ്.എന്‍.ഡി.പി.യില്‍ വിഭാഗീയത സൃഷ്ടിച്ച് തങ്ങളുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാന്‍ നടത്തിയ ശ്രമമാണിതെന്നും ജനങ്ങളും ലക്ഷോപലക്ഷം ശ്രീനാരായണീയരും ഇതിന് മാപ്പ് നല്‍കില്ലെന്നും കൂത്താട്ടുകുളത്ത് ചേര്‍ന്ന കണ്‍വെന്‍ഷനില്‍ പറഞ്ഞു. താലൂക്ക് പ്രസിഡന്റ് വി. ചന്ദ്രാചാര്യ അദ്ധ്യക്ഷനായി.