അധ്യാപക ദിനാചരണം

Posted on: 08 Sep 2015



കോലഞ്ചേരി: വടയമ്പാടി ഗവ. എല്‍.പി. സ്‌കൂളില്‍ അധ്യാപക ദിനാചരണം നടത്തി. സ്‌കൂളില്‍ മുപ്പത് വര്‍ഷത്തോളം ഇതേ സ്‌കൂളില്‍ അധ്യപകനായിരുന്ന ചെറുതോട്ടില്‍ രാഘവനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ഹെഡ്മിസ്ട്രസ് ടി.എസ്. ശാരിക, പി.ടി.എ. പ്രസിഡന്റ് മര്‍ഫിമോള്‍, എം.എന്‍. ഷൈല, ലീലാമ്മ എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
കോലഞ്ചേരി: മലേക്കുരിശ് ബി.എഡ്. കോളേജില്‍ നടന്ന സമ്മേളനത്തില്‍ പുത്തന്‍കുരിശ് ഗവ. യു.പി. സ്‌കൂളില്‍ നിന്ന് വിരമിച്ച വി.ഐ. സലിമിനെ ഡോ. ടിറ്റോ ചെറിയാന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിയന്‍ ചെയര്‍മാന്‍ ഹെനു തമ്പി അധ്യക്ഷത വഹിച്ചു.

More Citizen News - Ernakulam