കരുമാല്ലൂര്‍ പഞ്ചായത്തംഗത്തിന്റെ ബൈക്ക് പട്ടാപ്പകല്‍ കവര്‍ന്നു
Posted on: 08 Sep 2015
കരുമാല്ലൂര്‍: കരുമാല്ലൂര്‍ പഞ്ചായത്തംഗം കെ.സി. വിനോദ്കുമാര്‍ റോഡില്‍ നിര്‍ത്തിവച്ചിരുന്ന ബൈക്ക് പട്ടാപ്പകല്‍ കവര്‍ച്ച നടത്തി. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു മോഷണം നടന്നത്. തട്ടാംപടി എന്‍.എസ്.എസ്. ഹാളില്‍ അയല്ക്കാരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു പഞ്ചായത്തംഗം. വണ്ടി ഹാളിന് മുമ്പിലായിത്തന്നെ റോഡരികില്‍ െവച്ചശേഷം താക്കോല്‍ ഊരി വണ്ടിയുടെ ടാങ്ക് കവറിന് അകത്തേക്കിട്ടു. വിവാഹത്തില്‍ പങ്കെടുത്ത് തിരികെവന്നപ്പോഴാണ് ബൈക്ക് മോഷണം പോയതായി അറിയുന്നത്. വിനോദ്കുമാറും സുഹൃത്തുക്കളും ചേര്‍ന്ന് പരിസരത്തെല്ലാം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനാകാതെവന്നപ്പോള് ആലങ്ങാട് പോലീസിലറിയിച്ചു. പോലീസെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും തെളിവൊന്നും ലഭിച്ചിട്ടില്ല.