ഐരാപുരം എന്‍.എസ്.എസ്. കരയോഗം കുടുംബസംഗമം

Posted on: 08 Sep 2015കോലഞ്ചേരി: ഐരാപുരം എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബ സംഗമവും വാര്‍ഷിക പൊതുയോഗവും നടത്തി.
ഐരാപുരം ഗവ. എന്‍.എസ്.എസ്. എല്‍.പി. സ്‌കൂളില്‍ നടത്തിയ സമ്മേളനം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.ജി. നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ. സത്യന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാനത്തെ മികച്ച സെക്കന്‍ഡറി വിഭാഗം അദ്ധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ യൂണിയന്‍ ഭരണസമിതി അംഗവും നെല്ലാട് എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റുമായ സി. പി. ഉത്തമന്‍ നായര്‍ക്ക് സ്വീകരണം നല്‍കി.
മേഖലാ കണ്‍വീനര്‍ ബി. ജയകുമാര്‍ യൂണിയന്‍ കമ്മറ്റി അംഗം കെ. സുനില്‍കുമാര്‍, കദാസ് കെ, ജയന്‍ എം.സി. തുടങ്ങിയവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam