ബി.ജെ.പി. ജില്ലാ സ്പെഷല്‍ കണ്വെന്ഷന് 11ന്; അരുണ്‍ ജയ്റ്റലി പങ്കെടുക്കും
Posted on: 08 Sep 2015
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി സപ്തം. 11ന് ബി.ജെ.പി. ജില്ലാ സ്പെഷല്‍ കണ്വെന്ഷന് വിളിച്ചുചേര്‍ക്കും. 11ന് 4 മണിക്ക് എറണാകുളം എ.ജെ. ഹാളില്‍ ചേരുന്ന കണ്‍വെന്‍ഷനില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് അധ്യക്ഷത വഹിക്കും.