ഓടയ്ക്കാലി സുഗന്ധതൈല ഗവേഷണ കേന്ദ്രത്തില്‍ ബയോ ലാബും പരിശീലന ഹാളും തുറന്നു

Posted on: 08 Sep 2015കുറുപ്പംപടി: കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ ഓടയ്ക്കാലിയില്‍ പ്രവര്‍ത്തിക്കുന്ന സുഗന്ധതൈല ഗവേഷണ കേന്ദ്രത്തില്‍ ബയോ ആക്ടിവിറ്റി ലാബും ട്രെയ്‌നിങ് ഹാളും മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു.
സാജു പോള്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. റെജി ഇട്ടൂപ്പ്, ഷിജി ഷാജി, ചിന്നമ്മ വര്‍ഗീസ്, പി.കെ. സോമന്‍, എന്‍.എന്‍. കുഞ്ഞ്, ലളിതകുമാരി മോഹനന്‍, ഡോ. വി.ആര്‍. രാമചന്ദ്രന്‍, ഡോ. ബീന ജേക്കബ് കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡോ. വി.എസ്. ദേവദാസ് സ്വാഗതവും ഡോ. സാമുവല്‍ മാത്യു നന്ദിയും പറഞ്ഞു. പച്ചക്കറി കൃഷിയെക്കുറിച്ച് പരിശീലന ക്ലാസും നടന്നു.More Citizen News - Ernakulam