കൂവപ്പടി അഭയഭവനില്‍ ഓണം ആഘോഷിച്ചു

Posted on: 08 Sep 2015



പെരുന്പാവൂര്‍: കൂവപ്പടി ബത്‌ലഹേം അഭയഭവനില്‍ ഓണാഘോഷം എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. അഭയഭവന്‍ പ്രസിഡന്റ് മേരി എസ്തപ്പാന്റെ അധ്യക്ഷതയില്‍ പുതിയതായി സ്ഥാപിച്ച മാതാവിന്റെ തിരുസ്വരൂപം വെഞ്ചരിപ്പ് കര്‍മവും നടന്നു.
ഫാ. ജോസ് പാത്താടന്‍, ഫാ. ജോര്‍ജ് പുത്തന്‍പുര, ഫാ. ജോസ് പാറപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. ഓണസദ്യയും കലാപരിപാടികളും നടന്നു.

More Citizen News - Ernakulam