വെങ്ങോലയില്‍ കുടുംബശ്രീ വിപണനകേന്ദ്രം തുറന്നു

Posted on: 08 Sep 2015പെരുമ്പാവൂര്‍: കുടുംബശ്രീകള്‍ കൂടുതല്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാവുന്ന മേഖലകള്‍ ഏറ്റെടുക്കുകയും അതുവഴി നാടിന്റെ വികസനത്തില്‍ പങ്കാളികളാവണമെന്നും ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു.
വെങ്ങോല പഞ്ചായത്തില്‍ നിര്‍മിച്ച കുടുംബശ്രീ വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 184 പേര്‍ക്ക് ഗാര്‍ഹിക ബയോ ഗ്യാസ് നല്‍കുന്ന പദ്ധതിയും ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എം.എം. അവറാന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷെമീര്‍, ഷൈനി ഷാജി, റംല ഇബ്രാഹിംകുട്ടി, പ്രസന്ന രാധാകൃഷ്ണന്‍, സി.എം. അഷ്‌റഫ്, കെ.പി. അബ്ദുള്‍ ജലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam