കൂത്താട്ടുകുളത്ത് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ മംഗല്യ പദ്ധതി

Posted on: 08 Sep 2015



കൂത്താട്ടുകുളം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സുവര്‍ണ ജൂബിലിയുടെ ഭാഗമായി കൂത്താട്ടുകുളത്ത് മംഗല്യ പദ്ധതി നടപ്പാക്കി. മന്ത്രി അനൂപ് ജേക്കബ് മംഗല്യ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ പി.എസ്. ജോസഫ്, സെക്രട്ടറി ടി.എം. മാത്തച്ചന്‍, ലാജി എബ്രഹാം, രതീഷ് ജോസഫ്, സെലിന്‍ ജോര്‍ജ്, വി.എസ്. സുനീഷ് എന്നിവര്‍ പങ്കെടുത്തു.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭവന നിര്‍മാണം, ചികിത്സാധനസഹായം, വിദ്യാഭ്യാസ സഹായം , മംഗല്യ പദ്ധതി, ടൗണ്‍ വികസന പദ്ധതി എന്നിവയാണ് നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്.
കൂത്താട്ടുകുളം സ്വദേശി രമ്യയും തിരുമാറാടി സ്വദേശി അഖിലുമാണ് വിവാഹിതരായത്.
വിവാഹച്ചടങ്ങിന്റെ മുഴുവന്‍ െചലവുകളും മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് വഹിച്ചത്.


More Citizen News - Ernakulam