ഗുരുവന്ദന വേദിയൊരുക്കി എന്‍.എസ്.എസ്. ബാലസമാജം

Posted on: 08 Sep 2015കൂത്താട്ടുകുളം: കൂത്താട്ടുകുളം എന്‍.എസ്.എസ്. ബാലസമാജത്തിന്റെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദന ചടങ്ങ് നടന്നു.
എന്‍.എസ്ഡ.എസ്. കരയോഗം പ്രസിഡന്റ് ആര്‍. ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. ബാലസമാജം പ്രസിഡന്റ് പി.ആര്‍. ശ്രീലക്ഷ്മി അധ്യക്ഷയായി.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.വി. ബാലചന്ദ്രന്‍, റിട്ട. അധ്യാപികമാരായ എല്‍. ഈശ്വരിയമ്മ, എല്‍. ജഗദമ്മ, സുമതിക്കുട്ടിയമ്മ, എം.എന്‍. രാധാമണിയമ്മ, സി.ആര്‍. രത്‌നമ്മ, എ.കെ. ശാരദാമ്മ, വി.എന്‍. രാധാമണിയമ്മ, സൗദാമിനിയമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ബാലസമാജം പ്രവര്‍ത്തകര്‍ പൊന്നാടയണിയിച്ച് ആദരിച്ചപ്പോള്‍ അധ്യാപകര്‍ പുസ്തകങ്ങള്‍ നല്കി കുട്ടികളെ അനുഗ്രഹിച്ചു. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പുസ്തകങ്ങളാണ് കുട്ടികള്‍ക്കായി നല്കിയത്.
എന്‍.സി. വിജയകുമാര്‍ അധ്യാപകദിന സന്ദേശം നല്കി. ബാലസമാജം യൂണിയന്‍ സെക്രട്ടറി അശ്വിന്‍ എന്‍. വിജയ്, ബാലസമാജം യൂണിറ്റ് സെക്രട്ടറി അമല്‍ അജയന്‍ എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam