കാക്കൂരിലെ ചേറില്‍ കാല്‍പ്പന്തുകളിയുടെ ആവേശം
Posted on: 08 Sep 2015
കൂത്താട്ടുകുളം: കാക്കൂര്‍ പെരിങ്ങോട്ട് പാടശേഖരത്തിലെ ചേറില്‍ കാല്‍പ്പന്തുകളിയുടെ ആവേശം വാനോളം എത്തിച്ചു, യുവാക്കളുടെ സംഘം.
കാക്കൂര്‍ സാംസ്കാരിക വേദിയുടെ ഓണാഘോഷ സമാപനത്തോടനുബന്ധിച്ചാണ് പെരിങ്ങോട്ടുപാടത്ത് കാല്‍പ്പന്തുകളി അരങ്ങേറിയത്. 16 ടീമുകള്‍ പങ്കെടുത്തു.
മത്സരങ്ങള്‍ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമള്‍ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി പ്രസിഡന്റ് രാജ്കുമാര് കെ.കെ. അധ്യക്ഷനായി. ജോബി ജോണ്‍, ജോസ് മാത്യു, സ്മിത സാജു, കെ.എം. രാജു എന്നിവര്‍ സംസാരിച്ചു.
ക്രപ്സ് കുളങ്ങരപ്പടി ഒന്നാമതെത്തി. നാട്ടരങ്ങ്, ഫ്രണ്ട്സ് മണ്ണത്തൂര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.