സഹകരണ റസിഡന്റ്സ് അസോ. വാര്‍ഷികം
Posted on: 07 Sep 2015
കൊച്ചി: ഇടപ്പള്ളി സഹകരണ റസിഡന്റ്സ് അസോസിയേഷന്റെ പത്താം വാര്‍ഷിക പൊതുയോഗം മുതിര്‍ന്ന അംഗം റിട്ട. ആര്.ടി.ഒ. വി.എന്‍. നെഹ്റു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണ്സന് ഞാണയ്ക്കല്‍ അധ്യക്ഷനായി. സെക്രട്ടറി എം.കെ. മജീദ്, സുജ അനിയച്ചന്‍, പോള്‍ കോഴിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ജൈവകൃഷിയെപ്പറ്റി കോടനാട് കൃഷി ഓഫീസര്‍ പ്രദീപ്, അബ്ബാസ്, വിജയന് എന്നിവര്‍ ക്ലാസെടുത്തു. ഗ്രോബാഗ്, വിത്തുകള്‍ എന്നിവ വിതരണം ചെയ്തു. കലാപരിപാടികള്‍ ഉണ്ടായിരുന്നു. ഭാരവാഹികളായി ജോണ്സന് ഞാണയ്ക്കല്‍ (പ്രസി.), എം.കെ. മജീദ് (സെക്ര.), ഷിബു പള്ളിപ്പാടന്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു