എറണാകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ ശുചീകരണം നടത്തി

Posted on: 07 Sep 2015



കൊച്ചി: ലയണ്‍സ് ക്ലൂബ്ബ് കൊച്ചിന്‍ പ്രൈഡിന്റെ നേതൃത്വത്തില്‍ എറണാകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ ശുചീകരണം നടത്തി. ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. വി. അമര്‍നാഥ് ഉദ്ഘാടനം ചെയ്തു.
'ശുചീകരണ മനോഭാവം വിദ്യാര്‍ത്ഥികളില്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചാ ക്ലൂസില്‍ ക്ലൂബ്ബ് പ്രസിഡന്റ് പി. വിനോദ്കുമാര്‍ അധ്യക്ഷതവഹിച്ചു. എം.ആര്‍. ചന്ദ്രന്‍ പിള്ള, കുമ്പളം രവി, പ്രിന്‍സിപ്പല്‍ കെ.എം. ശിവരാമന്‍, ടി.കെ. ഹരിദാസ്, യേശുദാസ് വേണാട്ട് എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.ബി. അനിത സ്വാഗതവും വിദ്യാര്‍ത്ഥിപ്രതിനിധി അശ്വതി കെ. ഷാനവാസ് നന്ദിയും പറഞ്ഞു.

More Citizen News - Ernakulam