തൃപ്പൂണിത്തുറ ബസ് സ്റ്റാന്‍ഡ് ശുചീകരിച്ചു

Posted on: 07 Sep 2015



തൃപ്പൂണിത്തുറ: 'മൈ സിറ്റി ക്ലൂന്‍ സിറ്റി' പദ്ധതിയുടെ ഭാഗമായി ലയണ്‍സ് ക്ലൂബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318സിയുടെ റീജിയണ്‍ 3 തൃപ്പൂണിത്തുറ ബസ് സ്റ്റാന്‍ഡ് ശുചീകരിച്ചു.
നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലൂബ്ബ് റീജണല്‍ ചെയര്‍മാന്‍ ജോസ് തോമസ് അധ്യക്ഷനായി. സോണല്‍ ചെയര്‍മാന്‍ അഡ്വ. പി.എം. ജോഷി, സുരേഷ് നമ്പ്യാര്‍, ടി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


More Citizen News - Ernakulam