തണ്ണാവേലി പാടത്ത് കര്‍ഷകത്തൊഴിലാളി യൂണിയന്‍ നെല്‍കൃഷിയിറക്കി

Posted on: 07 Sep 2015കൊച്ചി: കേരളാ സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ചോറ്റാനിക്കര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തണ്ണാവേലി പാടശേഖരത്തില്‍ നെല്‍കൃഷിയിറക്കി.
കെ.എസ്.കെ.ടി.യു. ഏരിയാ സെക്രട്ടറി പി.കെ. സുബ്രഹ്മണ്യന്‍ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.എന്‍. സുരേഷ് നേതൃത്വം നല്‍കി. എം.എസ്. ഹരിദാസ്, കെ.ജി. കണ്ണന്‍, കെ.ജി. സതീശന്‍, ഷീലാ കുമാരന്‍, തങ്കമ്മ, ബേബി തോമസ്, കെ.എ. ഷാജന്‍, ജോസ്, ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കടുത്തു.

More Citizen News - Ernakulam