'തണല്‍' പദ്ധതി സ്​പീക്കര്‍ ഉദ്ഘാടനം ചെയ്യും

Posted on: 07 Sep 2015കൊച്ചി : എറണാകുളം നിയോജക മണ്ഡലത്തില്‍ ഹൈബി ഈഡന്‍ എം.എല്‍.എ.യുടെ റീച്ച് ഔട്ട് പ്രോഗ്രാം 'തണല്‍' പദ്ധതി സ്​പീക്കര്‍ എന്‍. ശക്തന്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 10.30ന് എറണാകുളം ടൗണ്‍ ഹാളിലാണ് ചടങ്ങ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിവിധ രോഗങ്ങള്‍മൂലം കഷ്ടതയനുഭവിക്കുന്ന മുന്നൂറോളം ആളുകള്‍ക്കുള്ള ഒരു കോടി രൂപയും എറണാകുളം നിയോജക മണ്ഡലത്തില്‍ നിന്നുമുള്ള 24 അംഗപരിമിതര്‍ക്കുള്ള മുച്ചക്ര വാഹനവും ചടങ്ങില്‍ കൈമാറും.

More Citizen News - Ernakulam