പട്ടയം വിതരണം ചെയ്തു

Posted on: 07 Sep 2015അമ്പലമേട്: അമ്പലമേട് അമൃതകുടീരം കോളനിയില്‍ താമസിക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പട്ടയവിതരണം വി.പി. സജീന്ദ്രന്‍ എം.എല്‍.എ. നിര്‍വഹിച്ചു. വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് അംഗം കെ.എസ്. രമേശന്‍ അധ്യക്ഷനായി. ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, പഞ്ചായത്ത് പ്രസിഡന്റ് രമാ സാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് കണ്ണടിയില്‍ എന്നിവര്‍ സംസാരിച്ചു.
കൊച്ചി നഗര വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട 124 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ജി.സി.ഡി.എ.യുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം.

More Citizen News - Ernakulam