പ്രതിഷേധ യോഗം നടത്തി

Posted on: 07 Sep 2015



കൊച്ചി: ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ഇന്റര്‍നാഷണലിന്റെ കൊച്ചി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. ഫോര്‍ട്ട് കൊച്ചി - വൈപ്പിന്‍ ഫെറി ബോട്ടപകടത്തില്‍ അധികാരികളുടെ നിസ്സംഗതയില്‍ പ്രതിഷേധിച്ചാണ് യോഗം. കാലാവധി കഴിഞ്ഞ ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത് അധികാരികളുടെ കെടുകാര്യസ്ഥതയാണ് കാണിക്കുന്നത്. ബോട്ടു ദുരന്തത്തില്‍ മരിച്ചവര്‍ക്കായി പ്രഖ്യാപിച്ച തുക എത്രയും വേഗം നല്കണമെന്നും ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് കെ.എസ്. മൈക്കിള്‍ അധ്യക്ഷനായി. പി.എം. ജോണ്‍ ഉദ്ഘാടനം ചെയ്തു. റോസ്‌മേരി വില്‍സന്‍, വേഗസ് പടമാടന്‍, ജോണ്‍ മാര്‍ട്ടിന്‍, ജോസ് പൊന്നന്‍, സി.എ. ഫെലിക്‌സ് തുടങ്ങിയവര്‍ സംസാരിച്ചു

More Citizen News - Ernakulam