ഛായാചിത്ര പ്രയാണത്തിന് വരവേല്‍പ്പ് നല്‍കി

Posted on: 07 Sep 2015



ചെറായി: വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വല്ലാര്‍പാടത്തമ്മയുടെ ഛായാചിത്ര പ്രയാണത്തിന് എടവനക്കാട് സെന്റ് അംബ്രോസ് ഫൊറോന പള്ളിയില്‍ വരവേല്‍പ്പ് നല്‍കി. ഫെറോന വികാരി ഫാ. മാത്യു ഡിക്കുഞ്ഞ, ഫാ. മാനുവല്‍ കുത്തുകാട്, കേന്ദ്ര സമിതി പ്രസിഡന്റ് ബെയ്‌സില്‍ മുക്കത്ത്, ജോയ് തൈപറമ്പില്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ എന്നിവര്‍ വരവേല്‍പ്പിന് നേതൃത്വം നല്‍കി. ഛായാ ചിത്രത്തിന് മുന്‍പില്‍ അഖണ്ഡജപമാലയും പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

More Citizen News - Ernakulam