ഊന്നിക്കുറ്റികള്‍ മുസ്സിരിസ് ബോട്ട്യാത്രയ്ക്ക് ഭീഷണിയാകുന്നു
Posted on: 07 Sep 2015
ചെറായി: പള്ളിപ്പുറം കായലില്‍ തട്ടുകടവ്ഭാഗത്ത് സഹോദര ഭവനം ജെട്ടി മുതല്‍ കോട്ടപ്പുറം വരെയുള്ള മുസ്സിരിസ് ബോട്ട്യാത്രയ്ക്ക് ഊന്നിക്കുറ്റികള്‍ ഭീഷണിയാകുന്നു.
ഒരുതവണ നടപടിക്രമമനുസരിച്ച് ഫിഷറീസ് വകുപ്പ് നീക്കം ചെയ്ത ഊന്നിക്കുറ്റികളാണ് വീണ്ടും പുനഃസ്ഥാപിച്ചിരിക്കുന്നത്. തട്ടുകടവ് മുതല്‍ കോട്ടപ്പുറം വരെയുള്ള മുസ്സിരിസ് ബോട്ട്യാത്രയ്ക്കായി ഇപ്പോള്‍ ആധുനികരീതിയിലുള്ള അഞ്ച് ബോട്ടു കളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവയ്ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയാത്ത രീതിയിലാണ് ഊൗന്നിക്കുറ്റികള് സ്ഥാപിച്ചിരിക്കുന്നതെന്നാണ് ടൂറിസം അധികൃതര്‍ പറയുന്നത്. ബോട്ട്യാത്രയ്ക്ക് തുടക്കംകുറിച്ച് എംഎല്‍എമാര്‍ നടത്തിയ യാത്രാ സമയത്ത് ഊന്നിക്കുറ്റികള്‍ ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. നീക്കംചെയ്യേണ്ടിവരുമ്പോ നഷ്ടപരിഹാരം വാങ്ങുകയെന്ന ഉദ്ദേശ്യത്തേടെയാണ് ഊന്നിക്കുറ്റിക സ്ഥാപിച്ചതെന്നാണ് അധികൃതരുടെ സംശയം. ചെറായി മാല്യങ്കര ഭാഗത്താണ് കൂടുതല്‍ ഊന്നിക്കുറ്റികള്‍ തറച്ചിരിക്കുന്നത്. സര്‍വീസിനിറക്കിയ ബോട്ട് ഇവയില്തട്ടി അപകടമുണ്ടായാല്‍ പദ്ധതിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടികാട്ടി. ഇതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.