കണ്ണന്‍ചിറയില്‍ പഞ്ചായത്ത് ശുചീകരണം നടത്തി

Posted on: 07 Sep 2015പറവൂര്‍: ഏഴിക്കര പഞ്ചായത്തിലെ കണ്ണന്‍ചിറയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. പ്രസിഡന്റ് സി. എം. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. കെ. സജീവ്, ഷീബ സൈലേഷ്, കെ. എസ്. ജിജികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഏഴിക്കര പഞ്ചായത്തിലേയ്ക്കുള്ള പ്രധാന റോഡ് കടന്നുപോകുന്ന ഭാഗമാണ് കണ്ണന്‍ചിറ. ഈ ഭാഗത്ത് വീട്ടുമാലിന്യങ്ങള്‍, ഹോട്ടല്‍ മാലിന്യങ്ങള്‍ എന്നിവ കൊണ്ടുവന്ന് തള്ളുന്നതുമൂലം അസഹനീയമായ ദുര്‍ഗന്ധമാണ്. പരിസരവാസികള്‍ക്കും റോഡിലൂടെ കടന്നുപോകുന്നവര്‍ക്കും ഇതേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി ഉയര്‍ന്നു. മാലിന്യം നിക്ഷേപിക്കുന്നത് വിലക്കി പഞ്ചായത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും അത് അവഗണിച്ചുെകാണ്ടാണ് മാലിന്യനിക്ഷേപം നടക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതര്‍ നേരിട്ടെത്തി മാലിന്യം നീക്കം ചെയ്യുകയായിരുന്നു. ഇവിടെ മാലിന്യം തള്ളുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.എം. രാജഗോപാല്‍ മുന്നറിയിപ്പ് നല്‍കി

More Citizen News - Ernakulam