സീബ്രാ ലൈനുകള്‍ മാഞ്ഞു; ജങ്ഷനുകളില്‍ വാഹനക്കുരുക്ക്

Posted on: 07 Sep 2015പറവൂര്‍: നഗരത്തിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ജങ്ഷനുകളില്‍ റോഡില്‍ വരച്ചിട്ടുള്ള സീബ്രാ ലൈനുകള്‍ ഉള്‍പ്പെടെയുള്ളവ മാഞ്ഞു. ഇതുമൂലം സ്ഥിരമായി വാഹനക്കുരുക്ക് ഉണ്ടാകുന്നതായി പരാതി.
ഏറ്റവും തിരക്കേറിയ ചേന്ദമംഗലം ജങ്ഷനിലാണ് ഇതേറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ജങ്ഷനിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചിട്ടുള്ളതിന്റെ ഭാഗങ്ങളില്‍ വാഹനങ്ങള്‍ ചുവന്ന ലൈറ്റ് കാണുമ്പോള്‍ നിര്‍ത്തേണ്ട ഭാഗവും റോഡില്‍ വരച്ചിരുന്നു. ഇവ മാഞ്ഞ സ്ഥിതിയിലാണ്. ഡ്രൈവര്‍മാര്‍ ഇതു കാണാതെ വാഹനങ്ങള്‍ കയറ്റിനിര്‍ത്തുന്നു. സിഗ്നല്‍ കിട്ടി പുറപ്പെടുന്ന ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വളയ്ക്കാനാകാതെ വരുന്നതാണ് സ്ഥിരമായി ഗതാഗത കുരുക്ക് ഉണ്ടാക്കാന്‍ ഇടവരുത്തുന്നത്. ജങ്ഷനുകളിലാകട്ടെ നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. റോഡില്‍ വരച്ചിട്ടുള്ള ലൈനുകള്‍ മാഞ്ഞ സ്ഥിതിയിലായതിനാല്‍ പലപ്പോഴും വാഹനങ്ങള്‍ അറിയാതെ നിയമലംഘകരാകുന്നു. റോഡില്‍ അടിയന്തരമായി മാര്‍ഗ നിര്‍ദേശ ലൈനുകള്‍ സ്ഥാപിക്കണമെന്ന് മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ. സുധാകരന്‍ പിള്ള ആവശ്യപ്പെട്ടു.

More Citizen News - Ernakulam