തൊഴിലാളി സഹകരണ സംഘത്തില്‍ സ്വര്‍ണപ്പണയ വായ്പ ഉദ്ഘാടനം ചെയ്തു

Posted on: 07 Sep 2015



പറവൂര്‍: തൊഴിലാളി വിവിധോദ്ദേശ്യ സഹകരണ സംഘത്തില്‍ സ്വര്‍ണപ്പണയ വായ്പയുടെയും ലോക്കറിന്റെയും ഉദ്ഘാടനം മുന്‍ എംഎല്‍എ പി. രാജു നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് ടി.വി. അശോകന്‍ അധ്യക്ഷത വഹിച്ചു. വി.എസ്. ബാബു, സഹകരണ അസി. രജിസ്ട്രാര്‍ പി.പി. ജോയ് മുഖ്യാതിഥിയായിരുന്നു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം. കെ. ബാബു, അസി. രജിസ്ട്രാര്‍ രാജു എം. വര്‍ക്കി, ടി. വി. നിഥിന്‍, ടി. എസ്. ബേബി, എം. ജെ. രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam