വിശ്വകര്‍മ ദിനാചരണം: സ്വാഗതസംഘം രൂപവത്കരിച്ചു
Posted on: 07 Sep 2015
പറവൂര്‍: കേരള വിശ്വകര്‍മ സഭ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന വിശ്വകര്‍മ ദിനാചരണത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. കെ. ചന്ദ്രദാസ് രക്ഷാധികാരിയായും പി. കെ. വിജയന് ചെയര്‍മാനായും പി. മോഹനന് ജനറല്‍ കണ്‍വീനറുമായുള്ള 101 അംഗ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്.
സപ്തംബര്‍ 17ന് വ്യാപാരഭവന് ഓഡിറ്റോറിയത്തിലാണ് സമ്മേളന പരിപാടി. അന്ന് ഘോഷയാത്രയും ഉണ്ടാകും.